തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില വര്‍ധദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. വില വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില കൂട്ടുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ചായക്കടക്കാര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും ഇത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. പാല്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മ കമ്പനിക്കാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പാല്‍ വിലക്കയറ്റം ഉണ്ടാകുമെന്ന് മന്ത്രി തന്നെ അറിയിച്ചിരിക്കുന്നത്.
ജിഎസ്ടി കുറയ്ക്കുന്ന സാഹചര്യത്തില്‍ പാല്‍വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന നിലപാടിലായിരുന്നു മില്‍മ കമ്പനി. പാല്‍വില കൂട്ടേണ്ടതിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷം പാല്‍ വില കൂട്ടേണ്ടതില്ലെന്ന് മില്‍മ തീരുമാനിക്കുകയായിരുന്നു.