വാഗമണ്‍:പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി പശുപ്പാറയില്‍ 14 നായ്കളെയും രണ്ട് പൂച്ചകളെയും ചത്ത നിലയില്‍ കണ്ടെത്തി. വളര്‍ത്ത് മൃഗങ്ങളും ചാവുന്നതായാണ് പരാതി. ഏതാനും നായകള്‍ അവശനിലയിലാണ്. മരണ കാരണം വ്യക്തമല്ലാത്തതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മൃഗ സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അവശ നിലയിലായ മൃഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.
പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അസാധാരണത്വമുണ്ടെന്ന് ഉപ്പുതറ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോ. ഷിജു ഷാജി പറഞ്ഞു. വിദഗ്ധ സംഘം എത്തിയാണ് മൃഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.