തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. എസ്.ഐ.ആറില്‍ ശക്തമായ എതിര്‍പ്പ് എല്‍ഡിഎഫും യുഡിഎഫും നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് സിപിഐ (എം) വ്യക്തമാക്കിയിട്ടുണ്ട്. കുറ്റമറ്റ വോട്ടര്‍ പട്ടിക ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താനാണ് കീഴ് ഘടകങ്ങള്‍ക്ക് ഉള്ള പാര്‍ട്ടി നിര്‍ദേശം. കോണ്‍ഗ്രസും യോഗത്തില്‍ എതിര്‍പ്പ് അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.