ഫ്ലോറിഡ: നിങ്ങളുടെ പ്രാർത്ഥന എന്നെ ശക്തിപെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ട് കോവിഡ് മുക്തനായ ഡൊണാൾഡ് ട്രംപ് വീണ്ടും ക്യാമ്പയിൻ രംഗത്തേക്ക് തിങ്കളാഴ്ച തിരിച്ചെത്തി. ഔദ്യോഗികമായി പ്രചാരണം നടത്തുന്നതിനായി സ്വന്തം സംസ്ഥാനമായ ഫ്ലോറിഡയിലേക്ക് തിരിച്ചെത്തിയതിൽ ട്രംപ് അതിയായ സന്തോഷം പ്രകടിപ്പിച്ചു.ആയിരക്കണക്കിന് അനുയായികളുടെ മുൻപിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനങ്ങൾ. തിങ്കളാഴ്ചയാണ് ട്രംപിന്റെ കോവിഡ് 19 ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്ന് ഡോക്ടർമാർ പറഞ്ഞത്.
പ്രചാരണത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ട്രംപ്, താൻ ഇപ്പോൾ വൈറസിനെ പ്രതിരോധിക്കുന്നവനാണെന്ന് പറയുന്നു. കോവിഡ് -19 ൽനിന്നും മുക്തരാകുന്നവർക്ക് പരിമിതമായ സമയത്തേക്ക് രോഗപ്രതിരോധ ശേഷി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് രാജ്യത്തെ മുൻനിര പകർച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗസി തിങ്കളാഴ്ച വാർത്താ മാധ്യമമായ സി എൻ എന്നോട് പറഞ്ഞു.