കൊച്ചി: ഫ്‌ളൈ 91 ഇന്റര്‍നാഷണല്‍ വിമാനം ആദ്യമായി കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മലയാളിയായ മനോജ് ചാക്കോ തലവനായ ഫ്‌ളൈ 91 എത്തിയത്. തൃശൂര്‍ സ്വദേശിയാണ് മനോജ് ചാക്കോ.
'അതിരുകളില്ലാത്ത ആകാശം' എന്നതാണ് ഫ്‌ളൈ 91 ന്റെ ടാഗ്ലൈന്‍.
ഇതാദ്യമായാണ് ഫ്‌ളൈ 91 കേരളത്തില്‍ എത്തുന്നത്. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ചാര്‍ട്ടേഡ് സര്‍വീസായിട്ടാണ് വിമാനം കൊച്ചിയില്‍ എത്തിയത്. മൂന്ന് വിമാനങ്ങളാണ് മനോജ് ചാക്കോ ഉടമയായ ഫ്‌ളൈ 91 ഇന്റര്‍നാഷണല്‍ വിമാന കമ്പനിയ്ക്ക് ഉള്ളത്.
ഗോവ, പൂനെ, ബംഗളുരു, ലക്ഷദ്വീപ് എന്നിങ്ങനെ എട്ടിടങ്ങളിലേക്ക് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.