ഭാഗ്യാന്വേഷികള്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇനിയും സമയം; ഓണം ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി

ഭാഗ്യാന്വേഷികള്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇനിയും സമയം; ഓണം  ബമ്പര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി

തിരുവനന്തപുരം: നാളെ നടക്കേണ്ടിയിരുന്ന ഓണം ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് മാറ്റി വച്ചു. ഒക്ടോബര്‍ നാലിനാണ് നറുക്കെടുപ്പ്.

ജിഎസ്ടി മാറ്റവും അപ്രതീക്ഷിതമായ കനത്ത മഴയും മൂലം ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് മാറ്റി വയ്ക്കണമെന്ന വില്‍പനക്കാരുടെയും ഏജന്റുമാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ നറുക്കെടുപ്പ് നടത്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ തവണ പോലെ ഇത്തവണയും 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.

നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.