വരുന്നത് തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങള്‍; സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകം

വരുന്നത് തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങള്‍; സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്ത് സെപ്റ്റംബര്‍ 30 ചൊവ്വാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നിനുള്ള അവധിക്ക് പുറമെയാണിത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി കിട്ടും.

ഈ മാസം 30 ന് ദുര്‍ഗാഷ്ടമി അവധിയും ഒക്ടോബര്‍ ഒന്നിന് മഹാനവമിയുടെ അവധിയും രണ്ടിന് ഗാന്ധി ജയന്തി അവധിയും ഉള്‍പ്പെടെയാണ് മൂന്ന് ദിവസം കിട്ടുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗാഷ്ടമി ദിവസമായ 30 ന് അവധിയായിരിക്കുമെന്ന് പൊതു ഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.