മുണ്ടൂർ: യുവക്ഷേത്ര കോളേജിന് നാക്ക് അക്രഡിറ്റേഷനിൽ ഒന്നാം സൈക്കിളിൽ എ ഗ്രേഡ് കരസ്ഥമാക്കി. കാലിക്കറ്റ് സർവകലാശാലയുടെ അഫീലിയേഷൻ നേടിയിട്ടുള്ള ഈ സ്ഥാപനം 2022 ൽ നാക്ക് അക്രഡിറ്റേഷനിൽ ബി + ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
തുടർന്ന് റീ അസസ്സ്മമെൻമെന്റിന് അപേക്ഷിച്ചതിൽ രണ്ട് തവണത്തെ ഒൺലൈൻ പിയർ ട്ടീം വിസിറ്റിൽ സെപ്റ്റബർ 2025 ൽ ഒന്നാം സൈക്കിളിൽ തന്നെ സിജിപിഎ 3.1ന്നോടു കൂടി എ ഗ്രേഡ് കരസ്ഥമാക്കി. ഇതിനായി ചേർന്ന ഓൺലൈൻ അനുമോദന യോഗത്തിൽ ഡയറക്ട്ടർ റവ.ഡോ.ഫാ.മാത്യൂ ജോർജ്ജ് വാഴയിൽ, പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി, വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ഫാ.ജോസഫ് ഓലിക്കൽകൂനൽ എന്നിവർ ആശംസകളർപ്പിച്ചു.
അഡ്വൈസേഴ്സ് ആയ ഡോ ജോസഫ് ഇഞ്ചോടി, ഡോ സബിൻ എന്നിവർ റിസൽട്ട് അവലോകനം ചെയ്തു. ഐ ക്യൂ എ സി കോഡിനേറ്റർ ശ്രീമതി. ഷൈലജ മേനോൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ റവ.ഫാ.ഷൈജു പരിയത്ത് നന്ദിയും പറഞ്ഞു.