ട്രംപിന്റെ ഗാസ സമാധാന പദ്ധതി യാഥാർത്ഥ്യബോധമുള്ള നിർദേശം; ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു : ലിയോ പാപ്പ

ട്രംപിന്റെ ഗാസ സമാധാന പദ്ധതി യാഥാർത്ഥ്യബോധമുള്ള നിർദേശം; ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു : ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: ഗാസയിലെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച 20-ഇന സമാധാന പദ്ധതി “യാഥാർത്ഥ്യബോധമുള്ള നിർദേശം” ആണെന്ന് ലിയോ പതിനാലാമൻ പാപ്പ. ഹമാസ് അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ഒരു യഥാർഥ മാനുഷിക അടിയന്തരാവസ്ഥയ്‌ക്ക് പ്രതികരിക്കുകയാണ് നമ്മുടെ കടമ. വെടിനിർത്തലും തടവുകാരുടെ മോചനവും അത്യാവശ്യമാണ്. അക്രമമില്ലാത്ത മനുഷ്യരെ ബഹുമാനിക്കുന്ന സമീപനമാണ് വേണ്ടത്.”പാപ്പ പറഞ്ഞു.

വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതുമടക്കം സുപ്രധാന ഉപാധികളുടെ അടിസ്ഥാനത്തിലുള്ള പദ്ധതിയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.