ന്യൂഡല്‍ഹി: നിയമപരമാക്കിയതുകൊണ്ട് മാത്രം നീതിയുണ്ടാകണമെന്നില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. ഇന്ത്യയില്‍ നിയമവാഴ്ചയാണുള്ളത്. ബുള്‍ഡോസര്‍ നീതിയല്ലെന്നും മൗറീഷ്യസ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിനിടെ ബി.ആര്‍ ഗവായ് പറഞ്ഞു.
നിയമവാഴ്ച എന്നത് ഒരുകൂട്ടം നിയമങ്ങള്‍ മാത്രമല്ല. തുല്യതയും അന്തസും ഉയര്‍ത്തിപ്പിടിക്കാനും വ്യത്യസ്തവും സങ്കീര്‍ണവുമായ സമൂഹത്തില്‍ ഭരണത്തിന് മാര്‍ഗ നിര്‍ദേശം ഏകാനുമുള്ള ധാര്‍മികമായ ചട്ടക്കൂടാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ പ്രതികളായവരുടെ വീടുകള്‍ തകര്‍ത്ത് കളയുന്ന ബുള്‍ഡോസര്‍ നീതിക്കെതിരെ 2024 ല്‍ താന്‍ ഇറക്കിയ വിധിയും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.