കനത്ത മഴയും ഉരുള്‍പൊട്ടലും: പശ്ചിമ ബംഗാളില്‍ 18 മരണം; ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, വിനോദ സഞ്ചാരികള്‍ കുടുങ്ങി

കനത്ത മഴയും ഉരുള്‍പൊട്ടലും: പശ്ചിമ ബംഗാളില്‍ 18 മരണം; ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, വിനോദ സഞ്ചാരികള്‍ കുടുങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലുകളില്‍ 18 പേര്‍ മരിച്ചു. വീടുകള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ശനിയാഴ്ച തുടങ്ങിയ കനത്ത മഴയില്‍ തകര്‍ന്ന വീടുകളില്‍ തിരച്ചില്‍ തുടരുകയാണ്. ഇതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഡാര്‍ജിലിങ്ങിലെ ജീവഹാനിയില്‍ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു.

ദുര്‍ഗാ പൂജയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികള്‍ ഡാര്‍ജിലിങിലേക്ക് വിനോദ യാത്ര പോയിരുന്നു. അതിനാല്‍ നിരവധി വിനോദ സഞ്ചാരികള്‍ ദുരന്തത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍, ഡാര്‍ജിലിങിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.