ബുധനാഴ്ചയ്ക്കുള്ളില്‍ കുടിശിക തീര്‍ക്കണം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകളില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

ബുധനാഴ്ചയ്ക്കുള്ളില്‍ കുടിശിക തീര്‍ക്കണം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകളില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ബുധനാഴ്ച വരെ കാത്തിരിക്കുമെന്നും അതിനുള്ളില്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ കുടിശിക ഭാഗികമായെങ്കിലും തീര്‍ക്കണമെന്നും ഉപകരണ വിതരണക്കാര്‍ വ്യക്തമാക്കി.

പത്ത് കോടി രൂപ എങ്കിലും കുടിശിക തീര്‍ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ബുധനാഴ്ചയ്ക്ക് ശേഷം സ്റ്റോക്ക് തിരിച്ചെടുക്കും. മാര്‍ച്ച് വരെയുള്ള 158 കോടി കുടിശിക തീര്‍ക്കാതെ പുതിയ സ്റ്റോക്ക് വിതരണം ചെയ്യില്ലെന്നും വിതരണക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശനിയാഴ്ച ഡിഎംഇയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.