കുവൈറ്റ് : കുവൈറ്റിന്റെ കിരീടാവകാശിയായി (ക്രൗൺ പ്രിൻസ്) ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയെ അമീർ നാമനിർദ്ദേശം ചെയ്തു .ഇപ്പോഴത്തെ അമീറിന്റെ ഇളയ സഹോദരനായ ഷെയ്ഖ് മിഷാലിനു അൽ-സബ കുടുംബത്തിന്റെ ശക്തമായ പിന്തുണയുണ്ട് . മന്ത്രിയായും കുവൈറ്റ് നാഷണൽ ഗാർഡ് ഡെപ്യൂട്ടി കമാൻഡർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.