ന്യൂഡല്‍ഹി: 2028 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍. നരേന്ദ്ര മോഡിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസന മുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ യു.കെയ്ക്ക് ആഗ്രഹമുണ്ടെന്നും അദേഹം പറഞ്ഞു.
2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോഡിയുടേതെന്നും സ്റ്റാമര്‍ പറഞ്ഞു. ഇന്ത്യയിലെത്തിയതിന് ശേഷം താന്‍ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിന് തെളിവാണെന്നും സ്റ്റാമര്‍ വ്യക്തമാക്കി. ഉക്രെയ്‌നിലും ഗാസയിലും ഉള്‍പ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണെന്നും അദേഹം പറഞ്ഞു. രണ്ട് ദിന സന്ദര്‍ശനത്തിന് ഇന്നലെയാണ് കെയര്‍ സ്റ്റാമര്‍ ഇന്ത്യയിലെത്തിയത്.
ഇന്ന് മോഡിയുമായി സ്റ്റാമര്‍ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളില്‍ ഇന്ത്യയു.കെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി.