ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇതിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മുത്തഖി വിശദീകരിച്ചു.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വര്‍ത്താ സമ്മേളനത്തില്‍ വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
ചെറിയ സമയപരിധിക്കുള്ളിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ക്ഷണിച്ച മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയും ചെറുതായിരുന്നു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്നവും ഇതിന് പിന്നിലില്ല. മാധ്യമ പ്രവര്‍ത്തകരുടെ ഒരു പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നു എന്നാണ് അമീര്‍ ഖാന്‍ മുത്തഖിയുടെ പ്രതികരണം.