റോം: വടക്കൻ ഇറ്റലിയിലെ മിലാൻ നഗരത്തിനു സമീപമുള്ള ലാ വല്ലെറ്റ ബ്രിയാൻസയിലെ പൗരാണിക മൊണാസ്ട്രിയിൽ തീപിടിത്തം. 1628 ൽ സ്ഥാപിതമായ ഈ മഠത്തിലാണ് വിശുദ്ധ കാർലോ അക്യൂട്ടിസ് ആദ്യ കുർബാന സ്വീകരിച്ചത്.
തീപിടിത്ത സമയത്ത് മഠത്തിൽ ഉണ്ടായിരുന്ന 22 കന്യാസ്ത്രീകളെ രക്ഷാപ്രവർത്തകർ പരിക്കേൽക്കാതെ സുരക്ഷിതമായി ഒഴിപ്പിച്ചു. എന്നാൽ വിലമതിക്കാനാകാത്ത കലാസൃഷ്ടികളും പൈതൃക വസ്തുക്കളും തീയിൽ നശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.