എപ്പിസ്‌കോപ്പല്‍ സഭാ പ്രതിനിധികളുടെ യോഗം നാളെ പാലായില്‍

എപ്പിസ്‌കോപ്പല്‍ സഭാ  പ്രതിനിധികളുടെ യോഗം നാളെ പാലായില്‍

പാലാ: എപ്പിസ്‌കോപ്പല്‍ സഭാ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്‌സ് ഹൗസില്‍ നാളെ ചേരും. സീറോ മലബാര്‍ സഭയുടെ വിദ്യാഭ്യാസ-എക്യുമെനിക്കല്‍ കമ്മീഷനുകളുടെ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

ക്രൈസ്തവ സഭകളെ ബാധിക്കുന്ന പൊതു വിദ്യാഭ്യാസ, എയ്ഡഡ് മേഖലയിലെ പ്രതിസന്ധികളും ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യും.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യ സ്ഥാനീയനായി നടത്തപ്പെടുന്ന യോഗത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

വിവിധ സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍, വിവിധ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സികളുടെ സെക്രട്ടറിമാര്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, വിവിധ സഭകളുടെ വൈദിക, അല്‍മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.