ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിക്കരാഗ്വൻ പുരോഹിതൻ ഫാ. മാരിയോ ഗേവേരാ അന്തരിച്ചു

ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിക്കരാഗ്വൻ പുരോഹിതൻ ഫാ. മാരിയോ ഗേവേരാ അന്തരിച്ചു

മാനാ​ഗ്വ: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ നിക്കരാഗ്വൻ പുരോഹിതൻ ഫാ. മാരിയോ ഗേവേരാ (66) അന്തരിച്ചു. 2018 ഡിസംബർ അഞ്ചിനാണ് റഷ്യൻ സ്വദേശിയായ എലിസ് ലിയോനിഡോവ്ന ഗോൺ ഫാ. മാരിയോ ഗേവേരായുടെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ച് ആക്രമിച്ചത്.

ആക്രമണത്തിന് പിന്നാലെ വർഷങ്ങളോളം ചികിത്സയിലായിരുന്ന ഫാ. മാരിയോ നിരവധി ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നു. അതിനു ശേഷം അദേഹം തന്റെ അക്രമിക്ക് മാപ്പും നൽകിയിരുന്നു.

ഫാ. മാരിയോ ഗേവേരായുടെ മരണത്തിൽ മാനാഗുവ കർദിനാൾ ലീപ്പോൽഡോ ബ്രെനസ് അനുശോചനം രേഖപ്പെടുത്തി. ഫാ. മാരിയോ ദൈവത്തിനോടും മാതാവിനോടും ശുദ്ധമായ ബന്ധം നിലനിർത്തി. രോഗകാലത്തും സന്തോഷത്തോടെ അനുഗ്രഹങ്ങൾ പ്രാപിച്ചവനാണ്. അദേഹത്തിന്റെ ജീവിതം എളുപ്പത്തിൽ പറഞ്ഞുപറയാനാകാത്ത, എന്നാൽ വലിയ ശക്തിയുള്ള ഒരു സാക്ഷ്യമാണ്.”കർദിനാൾ ലീപ്പോൽഡോ ബ്രെനസ് പറഞ്ഞു.

നിക്കാരാ​ഗ്വയിലെ കത്തോലിക്ക സഭക്കെതിരെ സർക്കാർ നടപടികൾ ശക്തമായിരുന്ന സമയത്ത് ഫാ. മാരിയോ സേവനത്തിൽ പ്രാർത്ഥനയിൽ, സമൂഹത്തിനോടുള്ള നിസ്വാർത്ഥ സമർപ്പണത്തിൽ മാതൃകയായി നിന്നുവെന്ന് കർദിനാൾ‌ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.