റായ്പൂര്‍: ഛത്തീസ്ഗഢില്‍ 208 മാവോയിസ്റ്റുകള്‍ കീഴടങ്ങി. 110 സ്ത്രീകളും 98 പുരുഷന്മാരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര കമ്മിറ്റിയംഗം, നാല് സോണല്‍ കമ്മിറ്റി അംഗങ്ങള്‍, ഒരു റീജിയണല്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ആയുധങ്ങള്‍ ഉപേക്ഷിച്ച് പൊലീസിന്റെ മുന്നില്‍ എത്തിയത്.
അബുജ്മദ്, ബസ്തര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 153 ആയുധങ്ങളും സുരക്ഷാസേനയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ ദിവസത്തെ ഛത്തീസ്ഗഢിന്റെ ചരിത്ര ദിനം എന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും ആകെ 258 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2026 ഓടെ രാജ്യത്ത് നിന്ന് പൂര്‍ണമായും മാവോയിസ്റ്റുകളെ തുടച്ച് നീക്കുമെന്ന നത്തിന് പിന്നാലെയാണ് മാവോയിസ്റ്റുകളുടെ കൂട്ടകീഴടങ്ങല്‍. ആയുധങ്ങള്‍ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മാവോയിസ്റ്റുകളെ പുനരധിവസിപ്പിക്കുമെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.