'സമാധാന കരാര്‍ ലംഘിച്ചാല്‍ അന്ത്യം വേഗത്തിലും വളരെ ക്രൂരവുമായിരിക്കും': ഹമാസിന് കര്‍ശന താക്കീതുമായി ട്രംപ്

'സമാധാന കരാര്‍ ലംഘിച്ചാല്‍ അന്ത്യം വേഗത്തിലും  വളരെ ക്രൂരവുമായിരിക്കും': ഹമാസിന് കര്‍ശന താക്കീതുമായി ട്രംപ്

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹമാസിന് ശക്തമായ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഹമാസിന്റെ അന്ത്യം വളരെ ക്രൂരമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

തന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ദി ട്രൂത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. താന്‍ ആവശ്യപ്പെട്ടാല്‍ മധ്യേഷ്യയിലെ യു.എസിന്റെ സഖ്യകക്ഷികള്‍ ഗാസയിലേക്ക് സൈന്യവുമായി കടന്നു കയറുമെന്നും എന്നാല്‍ ആ രാജ്യങ്ങളോട് ഇപ്പോള്‍ വേണ്ട എന്നാണ് താന്‍ പറഞ്ഞിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഹമാസ് ശരിയായത് ചെയ്യും എന്നാണ് പ്രതീക്ഷ. സമാധാന കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ അന്ത്യം വേഗത്തിലും രൂക്ഷവും ക്രൂരവുമായ രീതിയിലുമായിക്കുമെന്നും ട്രംപ് കുറിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അവരെ 'വേരോടെ പിഴുതെറിയുമെന്ന്' അദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ ഹമാസ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഗാസയില്‍ നിരവധിയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തി. ഗാസയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം നടന്നത്. എന്നാല്‍ സൈനികരുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹമാസിന്റെ വാദം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.