ട്രംപുമായുള്ള വ്യാപാര അടുപ്പം കൂട്ടുന്നതിന്റെ സൂചനയോ ? യു.എസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വര്‍ധനവ്

ട്രംപുമായുള്ള വ്യാപാര അടുപ്പം കൂട്ടുന്നതിന്റെ സൂചനയോ ? യു.എസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ധനവ്. 2022 മുതലുള്ള കണക്ക് അനുസരിച്ച് ഏറ്റവും ഉയര്‍ന്ന നിലയാണ് ഇപ്പോള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണ ഇറക്കുമതിയില്‍ റഷ്യയോടുള്ള ആശ്രിതത്വം കുറച്ച് ട്രംപുമായുള്ള വ്യാപാര അടുപ്പം കൂട്ടുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

യു.എസില്‍ നിന്നുള്ള പ്രതിദിന ഇറക്കുമതി തിങ്കളാഴ്ച വരെ 5.4 ലക്ഷം ബാരല്‍ ആയിരുന്നു. ഈ മാസം അവസാനത്തോടെ ഇത് 5.7 ലക്ഷം ആകുമെന്നാണ് പ്രതീക്ഷ.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്‌തെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദത്തെപ്പറ്റി ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.