തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
മുന്‍ എംഎല്‍എ കെ.എസ് ശബരീനാഥനാണ് സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖന്‍. അദേഹം കവടിയാറില്‍ നിന്നാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാവ് ജോണ്‍സണ്‍ ജോസഫ് ഉള്ളൂര്‍ വാര്‍ഡില്‍ നിന്നും മത്സരിക്കുന്നു. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.
കെ.എസ് ശബരീനാഥന്‍ - കവടിയാര്‍
ജോണ്‍സണ്‍ ജോസഫ് - ഉള്ളൂര്‍
സുബാഷ് - കിണവൂര്‍
ഡി. അനില്‍കുമാര്‍ - പേട്ട
നീതു രഘുവരന്‍ - പാങ്ങപ്പാറ
അനിത - കുടപ്പനക്കുന്ന്
വൈഷ്ണ സുരേഷ് - മുട്ടട
ത്രേസ്യാമ്മ തോമസ് - നാലാഞ്ചിറ
എം.എസ് അനില്‍കുമാര്‍ - കഴക്കൂട്ടം
നീതു - വഴുതക്കാട് എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.
മറ്റ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. നഗരസഭ പിടിക്കുകയെന്ന ലക്ഷ്യത്തില്‍ ഒറ്റക്കെട്ടോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഘകകക്ഷികളുമായി ചില സീറ്റുകളില്‍ തീരുമാനമാകേണ്ടതുണ്ട്.
മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി എന്നിവരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. വിജയിക്കാന്‍ കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. 51 സീറ്റാണ് ലക്ഷ്യമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെ. മുരളീധരന്‍ വ്യക്തമാക്കി.
ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വനിതാ വാര്‍ഡ് ആയതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ നിന്ന് മത്സരിക്കുന്നത്. ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായത്.