അഹമ്മദാബാദ് വിമാന അപകടം: പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി; കേസില്‍ കേന്ദ്രത്തിന് നോട്ടീസ്

അഹമ്മദാബാദ് വിമാന അപകടം:  പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി; കേസില്‍ കേന്ദ്രത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടില്‍ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോര്‍ട്ടിനെതിരെയും സുപ്രീം കോടതി വിമര്‍ശിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

കേസ് ഈ മാസം പത്തിന് പരിഗണിക്കും. അഹമ്മദാബാദ് വിമാന അപകടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.