ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഒരു ബൂത്തിലും റീപോളിങ് ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 121 സീറ്റുകളിലെ 45,000 പോളിങ് സ്റ്റേഷനുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
121 മണ്ഡലങ്ങളിലെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കമ്മീഷന്‍ നിയോഗിച്ച 121 റിട്ടേണിങ് ഓഫീസര്‍മാരും 121 നിരീക്ഷകന്‍മാരും സ്ഥാനാര്‍ഥികളുടെ 455 ഏജന്റുമാരും സൂക്ഷമ പരിശോധനയില്‍ പങ്കെടുത്തു. ഒരു പോളിങ് സ്റ്റേഷനിലും പൊരുത്തക്കേടുകളോ ക്രമക്കേടോ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാണ് റീപോളിങ് ശുപാര്‍ശ ചെയ്യാത്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 65 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 11 ന് നടക്കും.