ബോളിവുഡ് ഇതിഹാസം നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സിനിമയിലെ അതികായന്‍

ബോളിവുഡ് ഇതിഹാസം നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സിനിമയിലെ അതികായന്‍

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈ ബ്രീച്ച്കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധര്‍മേന്ദ്ര, 1960 കളില്‍ അന്‍പഥ്, ബന്ദിനി, അനുപമ, ആയാ സാവന്‍ ഝൂം കെ തുടങ്ങിയ സിനിമകളില്‍ സാധാരണ വേഷങ്ങള്‍ ചെയ്താണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ഷോലെ, ധരം വീര്‍, ചുപ്‌കെ ചുപ്‌കെ, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷങ്ങളിലേക്ക് മാറുകയായിരുന്നു.

ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ഇക്കിസ് ആണ് അദേഹത്തിന്റെ പുതിയ ചിത്രം. ചിത്രം ഡിസംബര്‍ 25 ന് പുറത്തിറങ്ങും.

നടി ഹേമമാലിനിയാണ് ധര്‍മ്മേന്ദ്രയുടെ ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറ് മക്കളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.