യുവക്ഷേത്ര കോളജിൽ സ്നേഹോത്സവം 2025 ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളജിൽ സ്നേഹോത്സവം 2025 ഉദ്ഘാടനം ചെയ്തു

മുണ്ടൂർ: യുവക്ഷേത്ര കോളജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സാമൂഹിക പ്രതിബദ്ധത സമ്പർക്ക പരിപാടിയായ സ്നേഹോത്സവം 2025 അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ശ്രീ.ഷംസുദ്ദീൻ എസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പത്ത് മനുഷ്യ വിഭവശേഷിയാണെന്നും ലക്ഷ്യം സെറ്റ് ചെയ്ത് മുന്നേറുമ്പോൾ നന്മ കൈവിടരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡീഷണൽ എസ്പി അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പാൾ ഡോ.ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ. ഡോ.മാത്യു ജോർജ്ജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡൊമിനിക്കൻ എം ആർ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബി, ചൈതന്യ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ടീച്ചർ ദീപ ടി വി എന്നിവർ ആശംസകൾ അർപ്പിച്ചു.

അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ.ഡോ.ഫാ. ലിനോ സ്‌റ്റീഫൻ ഇമ്മട്ടി വൈസ് പ്രിൻസിപ്പൽ റവ ഫാ.ഷൈജു പരിയത്ത് എന്നിവർ സന്നിഹിതരായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും അസി പ്രൊഫ രശ്മി മണിയാട്ടു നന്ദിയും പറഞ്ഞു.

മാനസിക വൈകല്യം ശാരീരിക നൂതനകൾ, പ്രായമേറിയവർ സാന്ത്വന പരിചരണം ആവശ്യമായ രോഗികൾ എന്നിവരെ സംരക്ഷിച്ചുവരുന്ന 16 ഓളം സ്ഥാപനങ്ങളിൽ നിന്നായി 500 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു . അവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.