നോട്രെ ഡാം ഓസ്‌ട്രേലിയക്ക് പുതിയ അമരക്കാരൻ: പോൾ മക്ലിന്റോക്ക് എഒ ചാൻസലർ

നോട്രെ ഡാം ഓസ്‌ട്രേലിയക്ക് പുതിയ അമരക്കാരൻ: പോൾ മക്ലിന്റോക്ക് എഒ ചാൻസലർ

സിഡ്‌നി: യൂണിവേഴ്സിറ്റി ഓഫ് നോട്രെ ഡാം ഓസ്‌ട്രേലിയ തങ്ങളുടെ എട്ടാമത് ചാൻസലറായി പ്രമുഖ വ്യവസായ പ്രമുഖനും പൊതുസേവകനുമായ പോൾ മക്ലിന്റോക്ക് എഒയെ നിയമിച്ചു. 2026 ജനുവരി ഒന്നിന് അദേഹം ഔദ്യോഗികമായി സ്ഥാനമേൽക്കും.

ഓണറബിൾ ക്രിസ് എലിസൺ എട്ട് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് മക്ലിന്റോക്ക് എത്തുന്നത്. പൊതു-സ്വകാര്യ മേഖലകളിൽ അദേഹത്തിന്റെ വിശാലമായ അനുഭവപരിചയം സർവകലാശാലയുടെ ഭാവി വളർച്ചയ്ക്ക് നിർണായകമാകും എന്നാണ് വിലയിരുത്തൽ.

ഐക്കൺ ഗ്രൂപ്പ്, ഐ-മെഡ് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് പോർട്ട്‌സ്, സി.ഇ.ഡി.എ. (CEDA) ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ചെയർമാനായി മക്ലിന്റോക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ കഴിഞ്ഞ ആറ് വർഷമായി പോൾ മക്ലിന്റോക്ക് സെന്റ് വിൻസെന്റ്‌സ് ഹെൽത്ത് ഓസ്‌ട്രേലിയയുടെ ചെയർമാനായും പ്രവർത്തിച്ചു.

കൂടാതെ 2000 മുതൽ 2003 വരെ ഓസ്‌ട്രേലിയൻ ഫെഡറൽ കാബിനറ്റിന്റെ സെക്രട്ടറിയായും കാബിനറ്റ് പോളിസി യൂണിറ്റിന്റെ തലവനായും പ്രവർത്തിച്ചു എന്നതും ശ്രദ്ധേയമാണ്.

മക്ലിന്റോക്കിന്റെ നേതൃത്വത്തിൽ നോട്രെ ഡാം ഓസ്‌ട്രേലിയ അതിന്റെ സ്ഥാപക മൂല്യങ്ങളിൽ ഉറച്ചുനിന്ന് പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറുമെന്ന് യൂണിവേഴ്സിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.