രാഹുല്‍ കേരളം വിട്ടോ ? ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ലുക്ക് ഔട്ട് നോട്ടീസിനും നീക്കം

രാഹുല്‍ കേരളം വിട്ടോ ? ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ലുക്ക് ഔട്ട് നോട്ടീസിനും നീക്കം

തിരുവനന്തപുരം : യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. രാഹുലിനെ ബന്ധപ്പെടാനുള്ള വഴികൾ പൊലീസ് തേടിയെങ്കിലും മൊബൈൽ അടക്കം സ്വിച്ച് ഓഫായെന്നാണ് വിവരം.

ഈ സാഹചര്യത്തിൽ രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തിലേക്കും പൊലീസ് എത്തിയിട്ടുണ്ട്. രാഹുൽ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.