'തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയും, രാഹുൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര'; പിന്തുണച്ച് വീക്ഷണം

'തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയും, രാഹുൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇര'; പിന്തുണച്ച് വീക്ഷണം

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ പിന്തുണച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം എഡിറ്റോറിയൽ. സിപിഐഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടെയാണ് മുഖപത്രം.

രാഹുലിനെതിരെ ഉള്ളത് വ്യാജമായ ലൈംഗികാരോപണമാണെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഐഎമ്മിൽ നിന്നുണ്ടാകുന്നത് അതിസാരവും ഛർദിയുമാണെന്നും എഡിറ്റോറിയലിൽ വിമർശനമുണ്ട്.

സിപിഐഎം കഴുത്തോളം മാലിന്യത്തിൽ മുന്നിൽ നിൽക്കുന്നുവെന്നും എന്നിട്ടും സിപിഐഎം കോൺഗ്രസിനെതിരെ സദാചാരപ്രസംഗം നടത്തുന്നുവെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.

1996 ലെ സൂര്യനെല്ലി കേസും 2006 ലെയും 2011 ലെയും ഐസ്ക്രീം പാർലർ കേസും എഡിറ്റോറിയലിൽ ഓർമ്മിപ്പിക്കുന്നു. ഇപ്പോഴും സിപിഐഎം മാലിന്യം വമിക്കുന്ന വ്യാജ കഥകളുണ്ടാക്കുന്നുവെന്നും ജനപ്രിയ നേതാവിനെതിരെയുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.