സിഡ്‌നിയിൽ പട്ടാപകൽ വെടിവെയ്പ്പ് ; ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർ കസ്റ്റഡിയിൽ

സിഡ്‌നിയിൽ പട്ടാപകൽ വെടിവെയ്പ്പ് ; ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർ കസ്റ്റഡിയിൽ

സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിൽ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബ്ലാക്ക് ടൗണിന് സമീപമാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

കഴുത്തിലും നെഞ്ചിലുമടക്കം ഗുരുതരമായി വെടിയേറ്റ നിലയിൽ കണ്ടെത്തിയ വ്യക്തിക്ക് പാരാമെഡിക്കുകൾ സംഭവസ്ഥലത്തു വെച്ചുതന്നെ ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വെടിവെയ്പ്പിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും കുറ്റവാളി സംഘത്തിന് പങ്കുണ്ടോയെന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നഗരത്തിൽ സമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.