കാമറൂണിൽ തട്ടിക്കൊണ്ടുപോയ പുരോഹിതർ മോചിതരായി ; രാജ്യത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന് തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികൻ‌

കാമറൂണിൽ തട്ടിക്കൊണ്ടുപോയ പുരോഹിതർ മോചിതരായി ; രാജ്യത്ത് സമാധാനം പുനസ്ഥാപിക്കണമെന്ന് തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികൻ‌

യാവുണ്ടെ : കാമറൂണിലെ സംഘർഷ മേഖലയായ ബമെൻഡ അതിരൂപതയിൽ നിന്ന് നവംബർ 15 ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ പുരോഹിതരിൽ അവസാനത്തെ ആളായ ഫാ. ജോൺ ബെരിൻയുയ് ടാറ്റാഹ് മോചിതനായി. ഇതോടെ തട്ടിക്കൊണ്ടുപോയ മുഴുവൻ വൈദികരും സുരക്ഷിതരായി പുറത്തിറങ്ങി.

മോചിതനായ ഉടൻ ഫേസ്ബുക്കിൽ പ്രചരിച്ച ഒരു വീഡിയോ സന്ദേശത്തിൽ തങ്ങളെ തട്ടിക്കൊണ്ടുപോയ സാഹചര്യം ഫാ. ജോൺ ബെരിൻയുയ് ടാറ്റാഹ് വെളിപ്പെടുത്തി. "യൂണിവേഴ്സിറ്റി ഉദ്ഘാടനത്തിനായി 'ലാ റിപ്പബ്ലിക്കിന്റെ സൈന്യം' ഞങ്ങളെ എൻഡോപ്പിലേക്ക് അനുഗമിച്ചതിനാലാണ് ഞങ്ങളെ തട്ടിക്കൊണ്ടുപോയത്." ഫാ. ജോൺ പറഞ്ഞു.

കാമറൂണിലെ പ്രശ്‌ന ബാധിതമായ ആംഗ്ലോഫോൺ പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കാൻ അദേഹം വികാരനിർഭരമായി അഭ്യർഥിച്ചു. "തെക്കൻ കാമറൂണിയൻ ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംഭാഷണം ഉണ്ടാകണം. നീതിയും സമാധാനവും ഉണ്ടാകണം. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കൊണ്ടുവരണം," ഫാ. ജോൺ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.