വാഷിങ്ടണ്‍: കോവിഡ് 19 ന്റെ അനന്തരഫലമായി 2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഇതിൽ 82% വികസ്വര രാജ്യങ്ങളിലെ ആളുകളെയായിരിക്കും ബാധിക്കുന്നതെന്നാണ് നിഗമനം. പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് മൂലമുണ്ടാകുന്ന ദാരിദ്ര്യം പ്രധാനമായും നഗരവാസികളെയായിരിക്കും കൂടുതലായി ബാധിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ദാരിദ്ര്യത്തിന്റെ ആഘാതം വർദ്ദിപ്പിക്കുമെന്നും റിപ്പോർട്ട് വ്യക്തമാകുന്നു.
കോവിഡ് മൂലം ഈ വര്‍ഷാവസാനം 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ ജനങ്ങളെ കൊടുംദാരിദ്ര്യം ബാധിക്കും. 2021ല്‍ ഇത് 150 ദശലക്ഷമായി ഉയരുമെന്നാണ് നിരീക്ഷണം. അതുകൊണ്ട് രാജ്യങ്ങള്‍
വ്യത്യസ്തമായ സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങാൻ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു. തൊഴില്‍, മൂലധനം, പുത്തന്‍ ആശയങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.