കുരീപ്പുഴ: കൊല്ലം കുരീപ്പുഴയില്‍ നിര്‍ത്തിയിട്ട മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. പത്തില്‍ അധികം മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് തീപിടിച്ചതായാണ് വിവരം. ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നെങ്കിലും ആളപായമില്ല.
പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചതിനാല്‍ ആര്‍ക്കും അടുത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഡീസല്‍ ടാങ്കുകള്‍ക്ക് തീ പിടിച്ചതും അഗ്‌നിബാധയുടെ വ്യാപ്തി കൂട്ടി. സമീപത്തെ ചീനവലകള്‍ക്കും തീപിടിച്ചിരുന്നു.
രക്ഷാ പ്രവര്‍ത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി. സമീപമുള്ള ചില ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് അഴിച്ചുമാറ്റി.