സിറോ മലബാര്‍ സഭ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്രിസ്മസ് സൗഹൃദ സംഗമം ഒരുക്കുന്നു

 സിറോ മലബാര്‍ സഭ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്രിസ്മസ് സൗഹൃദ സംഗമം ഒരുക്കുന്നു

കൊച്ചി: സിറോ മലബാര്‍ സഭാ കാര്യലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്രിസ്മസ് സൗഹൃദ സംഗമം ഒരുക്കുന്നു. എല്ലാ വര്‍ഷവും നടത്തി വരുന്ന സംഗമത്തിന്റെ ഈ വര്‍ഷത്തെ ആഘോഷം ഡിസംബര്‍ 20 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 നാണ് നടത്തപ്പെടുക.

സഭയുടെ സന്ദേശം സമൂഹത്തിലേയ്ക്കും സമൂഹത്തിന്റെ പ്രതികരണങ്ങള്‍ സഭയിലേയ്ക്കും എത്തിച്ച് പരസ്പരം മനസിലാക്കുന്നതിനും മികച്ച ബന്ധം സ്ഥാപിക്കുന്നതിനും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സഭ വ്യക്തമാക്കി.

അതുപോലെ തന്നെ തിരുപിറവിയുടെ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിനും സഭയും മാധ്യമങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഈ ക്രിസ്മസ് സംഗമത്തിന് സാധിക്കുമെന്ന് സിറോ മലബാര്‍ സഭാ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.