ആദ്യ ഫലസൂചനകളില്‍ ഇടതും വലതും ഒപ്പത്തിനൊപ്പം; ശക്തി തെളിയിച്ച് എന്‍ഡിഎയും

ആദ്യ ഫലസൂചനകളില്‍ ഇടതും വലതും ഒപ്പത്തിനൊപ്പം; ശക്തി തെളിയിച്ച് എന്‍ഡിഎയും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ വന്നു തുടങ്ങുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലും ചില മുനിസിപ്പാലിറ്റികളിലും എന്‍ഡിഎ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നിലാണ്.

ആദ്യം ഫലം വന്ന ആടൂര്‍ മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ തൊട്ടു പിന്നാലെ ഫലം വന്ന രണ്ടാം വാര്‍ഡില്‍ യുഡിഎഫ് വിജയം കണ്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.