പാലായില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായ ദമ്പതികള്‍ക്ക് വീണ്ടും വിജയം

പാലായില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികളായ ദമ്പതികള്‍ക്ക് വീണ്ടും വിജയം

പാലാ: പാലാ നഗരസഭയില്‍ മുന്നേറ്റം കുറിച്ച് കേരളാ കോണ്‍ഗ്രസ് എം. നഗരസഭയിലെ ഒന്നും രണ്ടും വാര്‍ഡുകളില്‍ മത്സരിച്ച ദമ്പതികള്‍ക്ക് വീണ്ടും വിജയം. ഷാജു തുരുത്തന്‍, ഭാര്യ ബെറ്റി എന്നിവരാണ് വിജയിച്ചത്. നഗരസഭ മുന്‍ ചെയര്‍മാന്‍മാരായിരുന്നു ഇരുവരും.

ഷാജു തുരുത്തന്‍ രണ്ടാം വാര്‍ഡ് മുണ്ടുപാലത്ത് നിന്നും ഭാര്യ ബെറ്റി ഒന്നാം വാര്‍ഡ് പരമലക്കുന്നില്‍ നിന്നുമാണ് വിജയിച്ചത്. ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. പാലായില്‍ നഗരസഭയില്‍ 1, 2,3,5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.