ബോണ്ടി ബീച്ച് ഭീകരാക്രമണം : പ്രതി നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നു ; പരിക്കേറ്റവരിൽ ഇന്ത്യൻ വിദ്യാർത്ഥികളും

ബോണ്ടി ബീച്ച് ഭീകരാക്രമണം : പ്രതി നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നു ; പരിക്കേറ്റവരിൽ ഇന്ത്യൻ വിദ്യാർത്ഥികളും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനൂക്കോ ആഘോഷങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി നവീദ് അക്രം (24) ബോധം വീണ്ടെടുത്തു. ഇയാൾക്കെതിരെ ഉടൻ കുറ്റം ചുമത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.

പോലീസ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് സിഡ്‌നിയിലെ ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നത് അന്വേഷണത്തിൽ നിർണായകമാകും. ശക്തമായ പൊലീസ് കാവലിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. പരിക്കേറ്റവരിൽ രണ്ടുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ കാലിനും തുടയ്ക്കുമാണ് പരിക്കേറ്റത്. ഇവരുടെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശ പൗരന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോൺസുലർ ഉദ്യോഗസ്ഥരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.