കോട്ടയം: മാര്‍ത്തോമ്മാ സ്ലീവായുടെ തിരുനാളിനോടനുബന്ധിച്ച് ഡിസംബര്‍ 17 ബുധനാഴ്ച- മലങ്കരയില്‍ പുരാതന സ്ലീവാകള്‍ ഉള്ള പള്ളികളിലൂടെ മാര്‍ത്തോമ്മാ നസ്രാണികള്‍ തീര്‍ത്ഥാടനം നടത്തുന്നു. മാര്‍ തോമാ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരിലെ രക്തം വിയര്‍ത്ത അത്ഭുത സ്ലീവായുടെ തിരുന്നാളിനോട് അനുബന്ധിച്ചാണ് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നത്.
കോട്ടയം ക്‌നാനായ യാക്കോബായ പള്ളി, കടമറ്റം ഓര്‍ത്തഡോക്‌സ് പള്ളി, കോതനല്ലൂര്‍ സീറോ മലബാര്‍ പള്ളി, മുട്ടുചിറ സീറോ മലബാര്‍ പള്ളി, ആലങ്ങാട് സീറോ മലബാര്‍ പള്ളി, കോക്കമംഗലം സീറോ മലബാര്‍ പള്ളി, പള്ളിപ്പുറം സീറോ മലബാര്‍ പള്ളി എന്നി പുരാതന സ്ലീവാ ഉള്ള പ്രധാന പള്ളികളാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.