കൊച്ചി: ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിന്റെ രണ്ട് ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഇന്ന് രാവിലെ 9:05 നാണ് ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.