ചങ്ങനാശേരി: കുട്ടനാട്ടിലെ വിശ്വാസികൾക്ക് ആത്മീയ സന്തോഷമേകി വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ കാർലോ അക്യുട്ടിസിന്റെയും തിരുശേഷിപ്പുകൾ വേഴപ്രാ സെന്റ് പോൾസ് ദേവായലത്തിൽ പ്രതിഷ്ഠിക്കുന്നു. വത്തിക്കാനിൽ നിന്നുമാണ് ഈ തിരുശേഷിപ്പുകൾ എത്തിക്കുന്നത്.
വത്തിക്കാനിൽ നിന്നുള്ള പ്രതിനിധി ഉടൻതന്നെ തിരുശേഷിപ്പുകൾ ചങ്ങനാശേരി അതിരൂപതയിൽ എത്തിക്കും. തുടർന്ന് ജനുവരി ആദ്യവാരം ആഘോഷപൂർവ്വം വേഴപ്രാ പള്ളിയിലേക്ക് കൊണ്ടുവന്ന് തിരുശേഷിപ്പുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.