കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് ഞായറാഴ്ച ഒഴിവാക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഫെഡറേഷന്‍ സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും കത്തയച്ചു. ആരാധന സ്വതന്ത്ര്യം ഹനിക്കപ്പെടുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഞായറാഴ്ച വിശ്വാസപരമായി പ്രധാനപ്പെട്ടതാണെന്നും ഞായറാഴ്ച സത്യപ്രതിജ്ഞ നടത്തുന്നത് മാറ്റി മറ്റൊരു ദിവസത്തേക്ക് ആക്കണമെന്നുമാണ് ആവശ്യം.
21-ാം തിയതി ഞായറാഴ്ചയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10 നും കോര്‍പറേഷനുകളില്‍ പകല്‍ 11.30നുമാണ് ചടങ്ങ്.
മുന്നണികള്‍ക്ക് തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്തിന് നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളില്‍ 27 നും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 26 നുമാണ് അധ്യക്ഷന്മാരെ തിരഞ്ഞെടുക്കേണ്ടത്.