കോട്ടയം: കൊച്ചുകുട്ടി മുതല്‍ 'പോറ്റിയേ കേറ്റിയേ' പാട്ട് പാടുന്നുണ്ടെന്നും എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടത്തെ ജയിലുകള്‍ പോരാതെ വരുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി. പാട്ട് പാടിയതാണോ അതോ ശബരിമല പോലെ പരിപാവനമായ ദൈവ സ്ഥാനത്ത് കൊള്ള നടന്നതാണോ പ്രശ്‌നം? അവിടത്തെ ആചാരം ലംഘിച്ചതാണോ അതോ പാട്ടാണോ പ്രശ്‌നം? ഈ സര്‍ക്കാര്‍ അതിന് മറുപടി പറയണമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ ഐഎഫ്എഫ്‌കെയില്‍ സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെ കുറിച്ച് ദുഖിക്കേണ്ട കാര്യമുണ്ടോ? രണ്ട് പേരും ഒരു നയമല്ലേ പിന്തുടരുന്നത്? സിനിമയാണെങ്കിലും പാട്ടാണെങ്കിലും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ വിലക്കിയ പാട്ടും വലിയ രാഷ്ട്രീയം പറയുന്നുണ്ട്. രാഷ്ട്രീയം ആരും പറയാന്‍ പാടില്ലെന്നാണ് കേരളാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഓരേസമയം പറയുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.