ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവും എത്തിച്ചു; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റില്‍

 ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമിട്ട് എംഡിഎംഎയും കഞ്ചാവും എത്തിച്ചു; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കഞ്ചാവും രാസലഹരിയും എത്തിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍. ആനയറ സ്വദേശി അപ്പു എന്ന സൂരജ് (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

ബാഗിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 260 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. സൂരജിന്റെ ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചത്. തീരദേശ മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.