ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത് നിര്യാതനായി

ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടര്‍ ഫാ. പ്രശാന്ത് നിര്യാതനായി

ആലപ്പുഴ: ഐഎംഎസ് ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. പ്രശാന്ത് നിര്യാതനായി. 50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

ഭൗതിക ശരീരം പൊതുദര്‍ശനത്തിന് ശേഷം ഡിസംബര്‍ 23 ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ഐഎംഎസ് ധ്യാന ഭവനില്‍ സംസ്‌കരിക്കും. പൊതു ദര്‍ശനത്തിനായി ഭൗതീക ശരീരം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും, മരിയ സദനിലും, മരിയ ഭവനിലും, മരിധാമിലും തുടര്‍ന്ന് ഐഎംഎസ് ധ്യാനഭവനിലും വെയ്ക്കും.

പാവപ്പെട്ടവരുടേയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടേയും അഭയ കേന്ദ്രമായിരുന്നു ഫാ. പ്രശാന്ത്. കരുണയുടേയും സ്‌നേഹത്തിന്റെയും ആള്‍ രൂപമായാണ് അദേഹം അറിയപ്പെടുന്നത്. അദേഹത്തിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിനും അദേഹം സേവനം ചെയ്തിരുന്ന മേഖലകള്‍ക്കും തീരാനഷ്ടമാണ്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.