സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് അമേരിക്ക; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ഐ.എസ്  കേന്ദ്രങ്ങള്‍ തകര്‍ത്ത് അമേരിക്ക; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. രണ്ട് അമേരിക്കന്‍ സൈനികരെയും സഹായിയായ ഒരു അമേരിക്കന്‍ പൗരനും ഐ.എസ് ബീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടി ആയിട്ടാണ് ആക്രമണം.

ഓപ്പറേഷന്‍ 'ഹോക്ക്ഐ സ്‌ട്രൈക്ക്' എന്ന പേരില്‍ വെള്ളിയാഴ്ച രാത്രിയാണ് ദൗത്യം തുടങ്ങിയത്. ആക്രമണത്തില്‍ നിരവധി ഐ.എസ് ഭീകരരെ വധിച്ചതായി യു.എസ് സൈന്യം അറിയിച്ചു.

പരിശീലന ക്യാമ്പുകളും ആയുധ സംഭരണ കേന്ദ്രങ്ങളും അടക്കം എഴുപതിലധികം ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. സിറിയന്‍ പ്രസിഡന്റ് അഹ്‌മ്മദ് അല്‍-ഷറായുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ഈ മാസം 13 നാണ് മധ്യ സിറിയയിലെ പാല്‍മിറയില്‍ ഐ.എസ് ഭീകരന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് അമേരിക്കന്‍ സൈനികരും സഹായിയും കൊല്ലപ്പെട്ടത്. ഭീകര വിരുദ്ധ ദൗത്യങ്ങളുടെ ഭാഗമായി ആയിരത്തോളം അമേരിക്കന്‍ സൈനികര്‍ ഇപ്പോള്‍ സിറിയയിലുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.