ആര്‍.എസ്.എസ് ഇടപെടലില്‍ ശ്രീലേഖ ഔട്ട്; വി.വി രാജേഷ് തിരുവനന്തപുരം മേയറാകും

ആര്‍.എസ്.എസ് ഇടപെടലില്‍ ശ്രീലേഖ ഔട്ട്; വി.വി രാജേഷ് തിരുവനന്തപുരം മേയറാകും

തിരുവനന്തപുരം: ബിജെപി നേതാവ് വി.വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകും. മേയര്‍ സ്ഥാനത്തേക്ക് രാജേഷിന്റെ പേര് ഉടന്‍ പ്രഖ്യാപിക്കും. ആര്‍. ശ്രീലേഖ ഡെപ്യൂട്ടി മേയറും ആകില്ലെന്നാണ് വിവരം.

ശ്രീലേഖ മേയറാകുമെന്നായിരുന്നു നേരത്തേ മുതലുള്ള സൂചനകള്‍. എന്നാല്‍ ആര്‍.എസ്.എസിന്റെ ഇടപെടലുണ്ടായതോടെയാണ് വി.വി രാജേഷിന്റെ പേരിന് പ്രാമുഖ്യം ലഭിച്ചത്. കേന്ദ്ര നേതൃത്വവും രാജേഷിന്റെ പേര് മുന്നോട്ടുവച്ചുവെന്നാണ് വിവരം.

ആര്‍. ശ്രീലേഖയെ മേയറാക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സംഘടന ജനറല്‍ സെക്രട്ടറി എസ്.സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തരമായി സന്ദര്‍ശിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.