ജനുവരിയില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും; കോര്‍പ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ജനുവരിയില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും;  കോര്‍പ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനുവരിയില്‍ തിരുവനന്തപുരത്തെത്തും. 'വികസിത അനന്തപുരി' എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും.

ജനുവരി അവസാനത്തോടെയാകും മോഡി എത്തുക. കൗണ്‍സിലര്‍മാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ജനുവരി ഒമ്പതിന് തമിഴ്‌നാട്ടിലെത്തുന്ന മോഡി പുതുക്കോട്ടയില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.