കൊച്ചി: തൃപ്പുണിത്തുറ നഗരസഭയില്‍ ആദ്യമായി ബിജെപി അധികാരത്തിലേറി. മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് അഡ്വ. പി.എല്‍. ബാബു മുന്‍സിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്. വോട്ടെണ്ണലിന് പിന്നാലെ പി.എല്‍ ബാബു നഗരസഭാ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
രണ്ട് റൗണ്ടായി നടന്ന വോട്ടെടുപ്പില്‍ പി.എല്‍ ബാബുവിന് 21 വോട്ടുകളും എല്‍ഡിഎഫിന് 18 വോട്ടുകളും ലഭിച്ചു. നഗരസഭയില്‍ എല്‍ഡിഎഫിന് 20 ഉം എന്‍ഡിഎയ്ക്ക് 21 സീറ്റുകളുമാണ് ലഭിച്ചിരുന്നത്. 40 വര്‍ഷം എല്‍ഡിഎഫും അഞ്ച് വര്‍ഷം യുഡിഎഫുമാണ് തൃപ്പൂണിത്തുറ നഗരസഭ ഭരിച്ചത്.
ഇടതുമുന്നണിയുടെ രണ്ട് വോട്ടുകള്‍ അസാധുവായി.