തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിസ്മസിന് കേരളത്തില്‍ ബെവ്‌കോ വഴി വിറ്റുപോയത് 332.62 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ ക്രിസ്മസ് ദിനം വരേയുള്ള കണക്ക് മാത്രമാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 53.08 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.
2024 ല്‍ 279.54 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റു പോയത്. ക്രിസ്മസിന് തലേദിവസം മദ്യവില്‍പന നൂറുകോടി കടന്നിരുന്നു. 114.45 കോടിയുടെ മദ്യമാണ് അന്നേദിവസം മാത്രം വിറ്റത്. ഡിസബംര്‍ 22 ന് 77.62 കോടി, 23 ന് 81.56 കോടി, ക്രിസ്മസ് ദിനത്തില്‍ 59.21 കോടി എന്നിങ്ങനെയായിരുന്നു ഇത്തവണത്തെ മദ്യവില്‍പന.