തിരുവനന്തപുരം: മലപ്പുറത്ത് എസ്എന്‍ഡിപി യോഗം മാനേജ്മെന്റിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറുടെ മൈക്ക് അദേഹം തട്ടി മാറ്റി.
മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ അവസരം തരുന്നില്ല എന്ന് പറഞ്ഞില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് സത്യമല്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുചോദ്യം.
'മലബാറിലെ മൂന്ന് ജില്ലകളില്‍ ഞങ്ങള്‍ക്ക് എന്തുണ്ട്. മലപ്പുറത്തുണ്ടോ വയനാട്ടിലുണ്ടോ കാസര്‍കോടുണ്ടോ. ഈ മൂന്നുജില്ലകളിലും ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്എന്‍ഡിപി മാനേജ്മെന്റിന് ഇല്ല. ഇതൊന്നു താന്‍ പറഞ്ഞുപോയി' - വെള്ളാപ്പള്ളി പറഞ്ഞു.
അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന ചോദ്യത്തിന്, അതെല്ലാം ഉണ്ട് അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആരുടെ അനുവാദം എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴത്തേത് അല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
കഴിഞ്ഞ ഒന്‍പത് വര്‍ഷം ശ്രമിച്ചു നോക്കിയില്ലേ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതോടെ 'അന്ന് ഞങ്ങള്‍'.. എന്ന് പറഞ്ഞു തുടങ്ങിയ അദേഹം കുറേ നാളായി നിങ്ങള്‍ തുടങ്ങിയിട്ട് എന്നു പറഞ്ഞ് ചോദ്യം ചോദിച്ച മാധ്യമ സ്ഥാപനത്തിന്റെ മൈക്ക് തട്ടി മാറ്റുകയായിരുന്നു.